നിയമത്തേയും ജനങ്ങളേയും പൊലീസിനേയും മാധ്യമങ്ങളേയും മാനന്തവാടി രൂപതയിലെ കൃസ്ത്യാനികളേയും നാട്ടുകാരെയും വിഡ്ഡികളാക്കിയ ഒരു തട്ടിപ്പിൻ്റെ കഥ.

നിയമത്തേയും ജനങ്ങളേയും പൊലീസിനേയും മാധ്യമങ്ങളേയും മാനന്തവാടി രൂപതയിലെ കൃസ്ത്യാനികളേയും നാട്ടുകാരെയും വിഡ്ഡികളാക്കിയ ഒരു തട്ടിപ്പിൻ്റെ കഥ.
Mar 15, 2026 11:18 AM | By PointViews Editor

കേളകം: സോഷ്യൽ ആക്റ്റിവിസ്റ്റായസെബാസ്റ്റ്യൻ വർക്കി ഏതാനും മണിക്കൂറുകൾക്ക് മുൻപെഴുതിയ ഒരു സോഷ്യൽ മീഡിയ പോസ്ടിങ്ങിൽ പറയുന്ന കാര്യങ്ങൾ പൊതു സമൂഹം ഗൗരവതരത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാണ്. ആദ്യം ആ പോസ്ടിങ്ങ് വായിക്കാം. എന്നിട്ട് ബാക്കി:

ഭാര്യയുടെ ക്യാൻസർ ചികിത്സയുടെ പേരും പറഞ്ഞു കൂപ്പൺ ലോട്ടറി വിതരണം ചെയ്ത് കോടികൾ തട്ടിയെടുത്ത കണ്ണൂർ, കേളകം അടയ്ക്കാത്തോട് സ്വദേശിയായ ബെന്നി തോമസ് രാജ്യം വിടാനൊരുങ്ങുന്നു.

ഭാര്യയ്ക്ക് ക്യാൻസർ . കടബാധ്യത കാരണം ഭാര്യയെ ചികിൽസിക്കാൻ പണമില്ല, വീടും സ്ഥലവും വിൽക്കാൻ ലോൺ തന്ന ബാങ്കുകാർ സമ്മതിക്കുന്നില്ല. ജപ്തി ഭീഷണിയിലാണ്. ഇങ്ങനെയൊക്കെയായിരുന്നു കാട്ടുപാലം വീട്ടിൽ, ബെന്നി തോമസ് എല്ലാവരോടും പറഞ്ഞിരുന്നത്.

എന്നാൽ, ചികിത്സയുടെ പേരില്‍ ചതിക്കുഴിയായിരുന്നു.

കണ്ണൂരിലെ 'വീട് ലോട്ടറി' ആഡംബര വീടും പണവും ഒരുപോലെ കൈവിടാതിരിക്കാൻ ബെന്നിയുടെ മാസ്റ്റര്‍ പ്ലാനായിരുന്നു കൂപ്പൺ ലോട്ടറി.

ഡ്രൈവറായി ജോലി ചെയ്തിരുന്നവൻ.

സൗദി അറേബ്യയിൽ ലേബർ ക്യാമ്പുകളുള്ള സ്ഥലങ്ങളിൽ ലോട്ടറി ചൂതാട്ടം നടത്തിയാണ് ബെന്നി കോടികൾ സമ്പാദിച്ചിരുന്നത്. (വ്യാജ ലോട്ടറി കച്ചവടം. അതാണ് ബെന്നി വീഡിയോയിൽ പറയുന്ന റിയാദിലെ ബിസിനസ്.) നിരക്ഷരരായ ആയിരക്കണക്കിന് തൊഴിലാളികളുടെ പണമാണ് ബെന്നി വ്യാജ ലോട്ടറിയിലൂടെ മാസാമാസം അടിച്ചു മാറ്റിക്കൊണ്ടിരുന്നത്.

(കള്ളും പെണ്ണും ബെന്നിക്ക് എന്നും വീക്ക്നസ്സാണ്. ബെന്നിക്ക് ഭാര്യയുണ്ടെങ്കിലും, കൊട്ടിയൂർകാരിയായ ഒരു കുടുംബിനിയെ Visit Visaയിൽ എത്ര പ്രാവശ്യം ബെന്നി ഗൾഫിലേക്ക് കൊണ്ടുപോയെന്ന് ബെന്നിക്കു പോലും ഓർമ്മയുണ്ടാവില്ല. ഒരു ബസ് ബെന്നി വക സമ്മാനമാണെന്ന് നാട്ടുകാർക്ക് പലർക്കുമറിയാം. പോലീസ് നന്നായി അന്വേഷിച്ചാൽ ബെന്നിയുടെ വലിയൊരു സമ്പാദ്യം അവൾക്കു വേണ്ടിയാണ് ചിലവാക്കിയിരുന്നതെന്നും മനസ്സിലാകും.)

സൗദി സർക്കാർ തായ്‌ലൻറ് ലോട്ടറി വില്പന നിരോധിച്ചപ്പോൾ അവിടെ പിടിച്ചു നിൽക്കാനാവാതെ ബെന്നിക്ക് തൽക്കാലത്തേക്ക് സൗദിയിൽ നിന്ന് രാജ്യം വിടേണ്ടി വന്നു.

കൊറോണ : തുടർന്ന് ഭാര്യയ്ക്ക് ക്യാൻസർ.

ഭാര്യയുടെ ക്യാൻസർ രോഗം ബെന്നിയൊരു ഭാഗ്യമായി കണ്ടു. ഭാര്യയുടെ വീട്ടിൽ കൊണ്ടാക്കിയിരുന്ന രോഗിയായ ഭാര്യയെ പൊതുസമൂഹത്തിന്റെ അനുകമ്പ പിടിച്ചു പറ്റാൻ വേണ്ടി വീഡിയോ റിക്കോർഡ് ചെയ്യാനായി ബെന്നിയുടെ വീട്ടിലേക്ക് തിരിച്ചു കൂട്ടിക്കൊണ്ട് വന്നു.

ബെന്നി പണം കൊടുത്ത് കേരളത്തിലെ ചില ഓൺലൈൻ വാർത്താ യുട്യൂബർമാരെക്കൊണ്ട് ക്യാൻസർ ബാധിച്ചു തളർന്നു വീൽ ചെയറിലിരിക്കുന്ന ഭാര്യയുടെ ദയനീയത വീഡിയോ റിക്കോർഡ് ചെയ്യിപ്പിച്ചു. അതിനു പിന്നാലെ ആ വീഡിയോയ്‌ക്കൊപ്പം ബെന്നി വിതരണം ചെയ്യുന്ന 1500 രൂപയുടെ കൂപ്പണ്‍ എടുക്കുന്നവർക്ക് അവിശ്വസനീയമായ സമ്മാനങ്ങളാണ് ബെന്നി വാഗ്ദാനം ചെയ്തിരുന്നത്.

ഒന്നാം സമ്മാനം 3300 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള, 7 മുറികളും 6 ബാത്ത്റൂമുകളുമുള്ള ആഡംബര വീടും 26 സെന്റ് സ്ഥലവും.

രണ്ടാം സമ്മാനം: ഉപയോഗിച്ച ഥാർ ജീപ്പ്.

മൂന്നാം സമ്മാനം : സെലിറിയോ കാർ.

നാലാം സമ്മാനം : ബുള്ളറ്റ് ബൈക്ക്.

കൂപ്പൺ ലോട്ടറി വിതരണം വാർത്ത കേരളത്തിലെ ചില പ്രമുഖ മാധ്യമങ്ങളും പബ്ലിഷ് ചെയ്തിരുന്നു.

നറുക്കെടുപ്പ് നടത്തുമെന്നു പറഞ്ഞിരുന്നതിന്റെ തലേ ദിവസം ഒരു അറസ്റ്റ് നാടകം. അതിനുശേഷം പല തവണ ഞാൻ ബെന്നിയെ വിളിച്ചു നോക്കി അവന്റെ മൊബൈൽ ഫോൺ ഈ ദിവസം വരെ സ്വിച്ച് ഓഫ്. അറസ്റ്റ് നാടകം ബെന്നിയുടെ ക്രിമിനൽ ബുദ്ധിയാണെന്ന് കൃത്യമായി അന്വേഷിച്ചാൽ ആർക്കും മനസ്സിലാകും.

അറസ്റ്റിലായി എന്നൊരു വാർത്ത വന്ന് കുറച്ചു നാൾ കഴിഞ്ഞാൽ പണം മുടക്കി കൂപ്പൺ വാങ്ങിച്ചവരെല്ലാം അത് മറക്കുമെന്നും, 1500/- 3000 രൂപ തിരിച്ചു കിട്ടാൻ വേണ്ടി കൂപ്പൺ വാങ്ങിച്ചെടുത്ത ഒരാൾ പോലും കേസ് കൊടുക്കില്ലെന്നും ബെന്നിക്ക് നന്നായിട്ടറിയാം. അതുകൊണ്ടുതന്നെയാണ് ബെന്നി ഇതെല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തത്.

എത്ര കോടി രൂപയുടെ കൂപ്പൺ വില്പന നടത്തിയെന്ന് ബെന്നിക്കു മാത്രമേ അറിയൂ...

ജപ്തിയിലായ വീടിന്റെ കടമെല്ലാം തീർന്നു. ലോൺ ക്ലോസ്ചെയ്തു. കോടികൾ ഇനി ബെന്നിയുടെ കയ്യിൽ ബാക്കിയുണ്ട്.

2026 മാർച്ച്‌ 20 നകം ബെന്നി തോമസ് നാടു വിടുമെന്നാണ് എനിക്കറിയാൻ കഴിഞ്ഞത്. വിദേശത്തേക്കു കടന്ന് പുതിയ ബിസിനസ്സ് തുടങ്ങാനാണെന്നാണ് പറഞ്ഞു കേൾക്കുന്നത്.

ഇവനെപ്പോലുള്ള ഫ്രോഡുകൾ ഇനിയും ആളുകളെ പറ്റിക്കും. പണം കൊടുത്തവരെല്ലാം പൊട്ടന്മാർ. ആളുകളെ പറ്റിച്ചു കോടികൾ സാമ്പാദിച്ച ബെന്നി തോമസ് ബുദ്ധിമാനും, മാന്യനുമായി വിലസും.

അത് പാടില്ല. ജനങ്ങളെ പറ്റിച്ചു കോടികൾ കയ്യിലാക്കിയ ബെന്നിയെ രാജ്യം വിടാൻ അടയ്ക്കാത്തോട്, കേളകം, തലശ്ശേരി, കണ്ണൂർ നാട്ടുകാർ അനുവദിക്കരുത്. ജനങ്ങളെ പറ്റിച്ചു പണമുണ്ടാക്കിയതെല്ലാം തിരിച്ചു കൊടുക്കാതെ സുഖിമാനായി ജീവിച്ചിരിക്കാൻ ബെന്നി തോമസ് ഇനി അർഹനല്ല.

പൊതുജന താല്പര്യാർത്ഥം.

/സെബാസ്റ്റ്യൻ വർക്കി /

(സോഷ്യൽ ആക്റ്റിവിസ്റ്റ്).


ഇനി വിഷയത്തിലേക്ക് വരാം.2024 - 2025 വർഷത്തിലാണ് കേളകത്തെ അടയ്ക്കാത്തോട് സ്വദേശിയായ കാട്ടു പാലം ബെന്നി തൻ്റെ വീടും സ്ഥലവും വാഹനങ്ങളും സമ്മാനമാക്കി ഒരു കൂപ്പണുമായി രംഗപ്രവേശം ചെയ്തത്. ഭാര്യയ്ക്ക് കാൻസറാണ്, മകൾ പഠിക്കുകയാണ്, കടം കയറി വിടും സ്വത്തും ജപ്തിയിലാണ് എന്നൊക്കെപ്പറഞ്ഞ് 1500 രൂപ മുഖവിലയുള്ള കൂപ്പണുമായി ബെന്നി പ്രദേശത്തെ ലോക്കൽ ചാനലിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

ബെന്നിയുടെ കദനകഥ കേട്ടറിഞ്ഞ് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളായ മലയാള മനോരമയും മാതൃഭൂമി ചാനലും അടക്കമുള്ളവർ ബെന്നിയ തേടിയെത്തി. 2025 മെയ് മാസത്തിൽ നറുക്കെടുപ്പ് നടത്തിയാൽ തൻറെ 85 ലക്ഷത്തോളം രൂപയുടെ കടം തീരുമെന്നും ഭാര്യയുടെ അത്യാവശ്യ ചികിത്സകൾ തുടരാൻ കഴിയുമെന്നും ബെന്നി അവരെ ബോധ്യപ്പെടുത്തി ബെന്നിയുടെ പഴയ ചരിത്രം ചിലരൊക്കെ മാധ്യമപ്രവർത്തകരോട് സൂചിപ്പിച്ചിരുന്നു എങ്കിലും വീട്ടിലെ അവസ്ഥ കണ്ടപ്പോൾ അവർ ബെന്നി സഹായിച്ചു. എന്നാൽ ബെന്നി ഉദ്ദേശിച്ചത് പോലെ ടിക്കറ്റ് വിൽപ്പന നടന്നില്ല അതിനാൽ തന്നെ നറുക്കെടുപ്പ് തീയതി വീണ്ടും മാറ്റിവെച്ചു. ഇതിനിടയിൽസമ്മാനമായ രീതിയിൽ കടക്കെണിയിൽപ്പെട്ട പലരും ഇത്തരം കൂപ്പണുകളും നറുക്കെടുപ്പുമായി രംഗത്തുവന്നു. അവരിൽ ചിലരെ സഹായിക്കാൻ ചില സമുദായ സംഘടനകളും തയ്യാറായി ഈ സാഹചര്യത്തിൽ ബിന്നി മാനന്തവാടി രൂപതയുമായി ബന്ധപ്പെടുക അവരുടെ ഒരു അല്മായ സംഘടനയുടെ പേരിൽ കൂപ്പണുകൾ വിൽപ്പനയ്ക്കുള്ള സൗകര്യമൊരുക്കുകയും അങ്ങനെ പതിനായിരത്തോളം കൂപ്പണുകൾ കോടിയിലധികം രൂപ കൈവശപ്പെടുത്തുകയും ചെയ്തു. 2025 ഡിസംബറിൽ നറുക്കെടുപ്പ് നടത്തുമെന്നാണ് ഒടുവിൽ പ്രഖ്യാപിച്ചു തീയതിയും സമയവും അറിയിച്ച് നോട്ടീസും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ബഹുമാന്യരായ നിരവധി പേരുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പ് നടക്കും എന്നാണ് പ്രഖ്യാപിച്ചിരുന്നത് . എന്നാൽ നറുക്കെടുപ്പിന് 48 മണിക്കൂർ മുമ്പ് ബെന്നിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൂപ്പണുകൾ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു. അനധികൃതമായി നറുക്കെടുപ്പ് നടത്തുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനും ശ്രമിച്ച ബെന്നി കേരളത്തിലെ ലോട്ടറി സംവിധാനത്തെ ദുരുപയോഗം ചെയ്തു എന്നും നിയമവിരുദ്ധമായി ലോട്ടറി സംവിധാനത്തെ ഉപയോഗിച്ചു എന്നും ആരോപിച്ച് ലോട്ടറി വകുപ്പ് നൽകിയ നിർദ്ദേശത്തെ തുടർന്നാണ് അറസ്റ്റ് എന്ന് കേളകം പോലീസ് അറിയിച്ചിരുന്നു. ദുരിതത്തിൽ കിടന്ന് കഷ്ടപ്പെടുന്ന സാധാരണക്കാരന് ജീവിക്കാൻ അനുവദിക്കില്ല എന്ന് ആരോപിച്ച് നിരവധി സ്കൂളുകളിൽ നിന്ന് പ്രതിഷേധ ശബ്ദങ്ങൾ ഉയർന്നെങ്കിലും അവയെല്ലാം പതിയെ തണുത്തു. അവിചാരിതമായി ഉണ്ടായ നിയമപ്രശ്നവും തടസ്സവും ആണെന്ന് വ്യാഖ്യാനങ്ങൾക്കപ്പുറം പിന്നീട് ബെന്നിയുടെ പെരുമാറ്റങ്ങളെല്ലാം ദുരൂഹമായിരുന്നു. ഒടുവിൽ എല്ലാം കൂട്ടി വായിക്കുമ്പോൾ അതിവിദഗ്ധമായി നടത്തിയ ഒരു തട്ടിപ്പ് എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിപ്പെടുന്നത്. 1500 രൂപ മാത്രം കൂപ്പണിന് വില നൽകി വാങ്ങിയ സാധാരണക്കാരൻ അത് തിരികെ കിട്ടുന്നതിനായി കേസ് കളിക്കാനോ നിയമപരമായി നേരിടാനോ ഇറങ്ങിപ്പുറപ്പെടില്ല എന്ന ഉറപ്പ് ബെന്നിക്കുണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ പത്തോ ആയിരമോ രൂപയ്ക്ക് വേണ്ടി ആരെങ്കിലും ലക്ഷ്യങ്ങൾ പൊടിച്ച് വർഷങ്ങൾ നീളുന്ന കേസ് കളിക്കാൻ പുറപ്പെടുമോ എന്ന് യുക്തിപരമായ ചോദ്യം ബെന്നി നേരത്തെ മനസ്സിൽ കണ്ടുവെച്ചിരുന്നു. പലതുള്ളി പെരുവെള്ളം എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ട് ബെന്നി അത് പ്രായോഗിക തലത്തിൽ എത്തിച്ചു സ്വന്തം കാര്യം സാധിച്ചശേഷമാണ് നാടുവിടാനായി ഒരുങ്ങുന്നത്. നാലുദിവസത്തിനുള്ളിൽ ഇയാൾ ഇന്ത്യയിൽ നിന്ന് പോകുമെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ . ഇതിനിടയിലാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയ പോസ്റ്റിങ്ങുമായി സെബാൻ വർക്കി എന്ന സോഷ്യൽ ആക്ടിവിസ്റ്റ് രംഗത്ത് വന്നത്. സെബാൻ പറയുന്ന കാര്യങ്ങളിൽ യാഥാർത്ഥ്യം ഏറെയുണ്ടെന്നാണ് ബെന്നിയുടെ നാട്ടുകാരും പല സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നത്. ഡ്രൈവറായി വിദേശത്ത് ജോലിക്ക് പോയ ബെന്നി പിന്നീട് അവിടെ സ്പെയർപാർട്സ് കട ആരംഭിച്ചു എന്നും കോവിഡ് കാലത്ത് നാട്ടിലായിപ്പോയ ബെന്നി തിരികെ ചെന്നപ്പോൾ സ്പോൺസർ മരിച്ചു പോയതിനാൽ വ്യാപാരം പൊളിഞ്ഞുമെന്നും ഒക്കെയാണ് മാധ്യമങ്ങളോട് ഇയാൾ പറഞ്ഞത്. എന്നാൽ ഇതിനെല്ലാം അപ്പുറം മറ്റുള്ളവർ ബെന്നിയെ സഹായിക്കാൻ തയ്യാറായത് വീട് കണ്ടിട്ട് മാത്രമായിരുന്നില്ല എന്ന യാഥാർത്ഥ്യവും ബാക്കി നിൽക്കുകയാണ്. ബെന്നിയുടെ ഭാര്യ ഗുരുതരമായ ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന രോഗിയാണെന്ന് ചിന്തിച്ചാണ് ജനങ്ങളിൽ പലരും ഈ കൂപ്പൺ വാങ്ങിയത്. ആ ഒരു വസ്തുത മാത്രം പരിഗണിച്ചാണ് മലയാളത്തിലെ എല്ലാ മാധ്യമങ്ങളും മാനന്തവാടി രൂപതയും ജാതി മത ഭേദമില്ലാതെ നാട്ടുകാരും കേട്ടറിഞ്ഞ വരും കണ്ടറിഞ്ഞവരും ആയവർ ബെന്നി ഒരുക്കിയ കൂപ്പൺകുഴിയിൽ ചെന്ന് ചാടിയത്. രോഗിയായ സ്വന്തം ഭാര്യയുടെ അവശതയെ മാർക്കറ്റ് ചെയ്ത് ബെന്നി നടത്തിയ ഈ തട്ടിപ്പിൽ നേട്ടം ബെന്നിക്ക് മാത്രമാണ് എന്ന് അഹങ്കരിക്കാമെങ്കിലും പറഞ്ഞ മറ്റു കഥകൾ തള്ളിക്കളയേണ്ടതില്ല എന്നാണ് നാട്ടുകാർ ഇപ്പോൾ ചിന്തിക്കുന്നത്. ബെന്നിയുടെ ഈ തട്ടിപ്പിന് കൂട്ടുനിന്ന മറ്റ് പലരും ഉണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. അതിൽ ഒരു പങ്ക് അവർക്കും ലഭിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ബെന്നിയുടെ ഈ തട്ടിപ്പുകാരനും കുടുക്കിൽ ആയത് മറ്റു ചിലർ കൂടിയാണ്. കാരണം പലവിധത്തിൽ കടക്കണിയിൽ ആവുകയും രോഗികളാവുകയും ചെയ്ത ശേഷം എങ്ങനെയെങ്കിലും സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ ബാധ്യതകൾ തീർക്കാൻ സ്വന്തം വീടും തൊഴിലും തൊഴിൽ സ്ഥാപനവും വരെ വിൽപ്പനയ്ക്ക് വെച്ച ചിലർ ഈ കൂപ്പൺമാർഗ്ഗം തെരഞ്ഞെടുത്തിരുന്നു. ബെന്നിയുടെ കള്ളക്കളിയിൽ പെട്ടപ്പോൾ അവരെല്ലാം കൂപ്പണുകൾ പിൻവലിച്ച് സ്വയം രക്ഷപ്പെടാൻ ശ്രമിച്ചു. യഥാർത്ഥത്തിൽ നന്നായി അധ്വാനിച്ചും കഷ്ടപ്പെട്ട് ജീവിച്ച പലരും കടക്കെണിയിലും രോഗപീഠകളിലും പെട്ട് നട്ടം തിരിഞ്ഞ് രക്ഷപ്പെടാൻ വെപ്രാളപ്പെടുമ്പോഴാണ് ബിന്നി എന്ന വിദഗ്ധനായ തട്ടിപ്പുകാരൻ ഒരു സമൂഹത്തെ മുഴുവൻ വിഡ്ഡികൾ ആക്കി ക്കൊണ്ട് രക്ഷപ്പെട്ടു പോകുന്നതെന്നത് കൗതുകകരമായ കാഴ്ചയാണ് എന്ന് സെബാൻ വർക്കി എഴുതിയ ബെന്നിയുടെ ചരിത്രം കൂടി വായിക്കുമ്പോൾ വ്യക്തമാവുകയാണ്.

എന്തുകൊണ്ട് ഇത്തരം തട്ടിബുകൾ നമ്മുടെ നാട്ടിൽ സുഗമമായി നടക്കുന്നു എന്നും എന്തുകൊണ്ട് കടകണിയിലും രോഗങ്ങളിലും പെട്ടുപോയവർ പരിഹാരം ലഭിക്കാതെ നട്ടം തിരിയേണ്ടി വരുന്നു എന്നും എന്നും കൂടി ആലോചിക്കേണ്ടതുണ്ട്. കാരണം ലളിതമാണ് സാധാരണക്കാരന് പിടിച്ചുനിൽക്കാൻ ന്യായമായ രീതിയിൽ ഒരു സാമ്പത്തിക ക്രയവിക്രയ രീതി നമ്മുടെ രാജ്യത്ത് ഇല്ല എന്നതാണ് വാസ്തവം. ആവശ്യമറിഞ്ഞ് പണം കടം കൊടുക്കുന്ന ബാങ്കുകളും ആവശ്യത്തിന് അത് ബുദ്ധിപൂർവ്വം തിരിച്ചുപിടിക്കാൻ കഴിയുന്ന സാമ്പത്തിക സംവിധാനങ്ങളും നമ്മുടെ നാട്ടിൽ ഇല്ല. ഷൈലോക്ക് കളെ തോൽപ്പിക്കുന്ന സാമ്പത്തിക വ്യവഹാര സംവിധാനങ്ങളും കൊണ്ട് നമ്മുടെ നാട് സമ്പന്നമാണ് എന്നുള്ളതാണ് പ്രധാന പ്രശ്നം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് രോഗികൾക്ക് സഹായവുമായി കാരുണ്യ പദ്ധതികളൊക്കെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ സാധാരണക്കാരെയൊക്കെ സംരക്ഷിക്കാൻ വേണ്ടിയ ഇരട്ടചങ്കന്മാർ ഭരിക്കുമ്പോൾ കാരുണ്യം ഡ്യൂപ്ലിക്കറ്റ് സംവിധാനങ്ങളുമായി അധപ്പതിച്ച കാഴ്ചയാണ് കാണാൻ കഴിയുന്നത്. അതിന്റെയൊക്കെ ആത്യന്തിക ഫലമാണ് ഇത്തരം തട്ടിപ്പ് കൂപ്പൺ പരിപാടികളും ലോട്ടറികളും ഒക്കെ ആയി മാറുന്നത്. മനുഷ്യരുടെ കരുണയെയും സഹതാപത്തെയും മുതലെടുക്കുന്ന തട്ടിപ്പുകാർ നശിപ്പിക്കുന്നത് ഒരു സാംസ്കാരിക പൈതൃകത്തെ കൂടിയാണ്. യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവനെ അവഗണിക്കേണ്ടതായി വരുമ്പോൾ പാവപ്പെട്ടവൻറെ കഞ്ഞിയിലാണ് ഇത്തരം തട്ടിപ്പുകാർ മണ്ണ് വാരി ഇടുന്നത്. ഇത്തരം തട്ടിപ്പുകാരെ നിയന്ത്രിക്കാൻ പറ്റിയ നിയമങ്ങളൊക്കെ ഇവിടെ ഇല്ലാഞ്ഞിട്ട് മാത്രം ഒന്നുമല്ല ഇതൊക്കെ സംഭവിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയോടെ ആ നിയമങ്ങൾ പ്രയോഗിക്കാൻ ഭരണത്തിന് കഴിയുന്നില്ല എന്നതാണ് ഒരു കാര്യം. അല്ലെങ്കിൽ ഭരണത്തിന്റെ തണലിൽ ഇത്തരക്കാർക്ക് രക്ഷപ്പെടാൻ എവിടെയോ അവസരങ്ങൾ ഒരുക്കി വെച്ചിരിക്കുന്നു എന്നുള്ളതും ഇത്തരം തട്ടിപ്പുകൾ തുടരുന്നതിന് കാരണമാകുന്നു. അപ്പോഴും യഥാർത്ഥ ആവശ്യക്കാരൻ സഹതാപം ലഭിക്കാതെ സമൂഹത്തിന് പുറത്തേക്ക് വലിച്ചെറിയപ്പെടുകയാണ്.

A story of a fraud that fooled the law, the people, the police, the media, the Christians of the Mananthavady diocese, and the locals.

Related Stories
എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം.  മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി,  രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു വിട്ടു

Mar 29, 2026 08:05 PM

എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം. മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി, രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു വിട്ടു

എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം. മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി, രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു...

Read More >>
കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധി

Mar 28, 2026 07:01 PM

കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധി

കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ...

Read More >>
ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി മുടങ്ങുന്നു.

Mar 27, 2026 08:02 PM

ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി മുടങ്ങുന്നു.

ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി...

Read More >>
ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ മാതൃക

Mar 27, 2026 01:37 PM

ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ മാതൃക

ജീവനെടുക്കുന്നവരല്ല ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ...

Read More >>
ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം. കെ.സി.വേണുഗോപാൽ

Mar 27, 2026 12:39 PM

ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം. കെ.സി.വേണുഗോപാൽ

ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം....

Read More >>
ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്

Mar 26, 2026 09:56 PM

ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്

ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്...

Read More >>
Top Stories